Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flight Cancellations Air Traffic Control Glitch

എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ ത​ക​രാ​റി​ൽ; യു​കെ​യി​ൽ വ്യോ​മ​ഗ​താ​ഗ​തം താ​റു​മാ​റാ​യി

ല​ണ്ട​ൻ: എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ സം​വി​ധാ​ന​ത്തി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് യു​കെ​യി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ ത​ക​രാ​റി​നെ തു​ട​ർ​ന്ന് 600 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​താ​യി ഫ്ലൈ​റ്റ് ട്രാ​ക്കിംഗ് വെ​ബ്‌​സൈ​റ്റാ​യ ഫ്ലൈ​റ്റ്റ​ഡാ​ർ 24 അ​റി​യി​ച്ചു. ഇ​തി​നു പു​റ​മെ നൂ​റു​ക​ണ​ക്കി​ന് സ​ർ​വീ​സു​ക​ൾ വൈ​കു​ക​യും ചെ​യ്തു.

യു​കെ​യു​ടെ നാ​ഷ​ണ​ൽ എ​യ​ർ ട്രാ​ഫി​ക് സ​ർ​വീ​സ​സി​ന്‍റെ ഫ്ലൈ​റ്റ് പ്രൊ​സ​സിം​ഗ് സി​സ്റ്റ​ത്തി​ലാ​ണ് സാ​ങ്കേ​തി​ക പ്ര​ശ്നം ഉ​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ത​ക​രാ​ർ പ​രി​ഹ​രി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ്യോ​മ​പാ​ത പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ല്ലെ​ങ്കി​ലും സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​സ്, ഈ​സി​ജെ​റ്റ്, കെ​എ​ൽ​എം, ലു​ഫ്ത്താ​ൻ​സ തു​ട​ങ്ങി​യ പ്ര​മു​ഖ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ സ​ർ​വീ​സു​ക​ളെ​യാ​ണ് ത​ക​രാ​ർ പ്ര​ധാ​ന​മാ​യും ബാ​ധി​ച്ച​ത്. ല​ണ്ട​നി​ലെ ഹീ​ത്രൂ, ഗാ​റ്റ്വി​ക്, സ്റ്റാ​ൻ​സ്റ്റെ​ഡ്, ല​ണ്ട​ൻ സി​റ്റി വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കു പു​റ​മേ മാ​ഞ്ച​സ്റ്റ​ർ, ബി​ർ​മിം​ഗ്ഹാം, എ​ഡി​ൻ​ബ​റോ തു​ട​ങ്ങി​യ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും സ​ർ​വീ​സു​ക​ൾ​ക്ക് ത​ട​സം നേ​രി​ട്ടു.

ഹീ​ത്രൂ​വി​ൽ നി​ന്നു​ള്ള യൂ​റോ​പ്യ​ൻ സ​ർ​വീ​സു​ക​ളെ​യാ​ണ് കൂ​ടു​ത​ൽ ബാ​ധി​ച്ച​ത്.യാ​ത്രാ​ത​ട​സം ക​ണ​ക്കി​ലെ​ടു​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് ത​ങ്ങ​ളു​ടെ വി​മാ​ന​ത്തി​ന്‍റെ പു​തു​ക്കി​യ സ​ർ​വീ​സ് സ​മ​യം ബ​ന്ധ​പ്പെ​ട്ട വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ യാ​ത്ര​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Latest News

Corehub Up